ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം

By Team Member, Malabar News
Kozhikode college student hacked
Representational image
Ajwa Travels

പാലക്കാട് : ജില്ലയിൽ ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. കെഎസ്‌യു മുൻ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന അൻഷിഫിനാണ് ആക്രമണത്തെ തുടർന്ന് വെട്ടേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് അൻഷിഫിന്റെ കൈക്കും, തലക്കും പരിക്കേറ്റിട്ടുണ്ട്.

സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ രാഷ്‌ട്രീയ പ്രേരിതമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി പി സരിൻ ആരോപണം ഉന്നയിച്ചു. എന്നാൽ ആക്രമണം തികച്ചും വ്യക്‌തിപരമാണെന്നും, രാഷ്‌ട്രീയ പ്രേരിതമല്ലെന്നും ഒറ്റപ്പാലം പോലീസ് വ്യക്‌തമാക്കി. പരിക്കേറ്റ അൻഷിഫിനെ നിലവിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read also : മമതാ ബാനർജി പ്രചാരണ രംഗത്തേക്ക്; തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE