മമതാ ബാനർജി പ്രചാരണ രംഗത്തേക്ക്; തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക നാളെ

By News Desk, Malabar News
mamata-banerjee
മമത ബാനർജി
Ajwa Travels

കൊൽക്കത്ത: നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ പതിനാലാം വാർഷിക ദിനമായ നാളെ തൃണമൂൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കുന്നു. പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന മുഖ്യമന്ത്രി മമതാ ബാനർജി കാളിഘട്ടിലെ അവരുടെ വസതിയിൽ വെച്ചായിരിക്കും പ്രകടന പത്രിക പ്രഖ്യാപിക്കുന്നത്.

തുടർന്ന് ചെറിയ ഇടവേളക്ക് ശേഷം മമത ബാനർജി പ്രചാരണ രംഗത്ത് തിരിച്ചെത്തും. വീൽചെയറിൽ ഇരുന്നാകും മമത ഇനി പ്രചാരണം നയിക്കുക. അതേസമയം മമതക്ക് പരുക്കേറ്റ സംഭവത്തിൽ പശ്‌ചിമ ബംഗാൾ ചീഫ് സെക്രട്ടറി അലാപൻ ബന്ദ്യോപാധ്യായ തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട് സമർപ്പിച്ചു. മമതക്ക് പരുക്കേറ്റത് കാറിന്റെ ഡോറിൽ തട്ടിയാണ് എന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്.

കൂടാതെ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണത്തിനായി നാളെ ബംഗാളിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ ബംഗാളിൽ എത്തുന്നത്.

Kerala News: ശോഭ മൽസരിച്ചേക്കും; സന്ദീപ് വാര്യർ തൃത്താലയിലേക്ക്; ബിജെപി പട്ടികയിൽ പൊളിച്ചെഴുത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE