ഹലാല്‍ ലൗ സ്‌റ്റോറിക്ക് പിന്നാലെ പുതിയ ചിത്രവുമായി സക്കറിയ

By Staff Reporter, Malabar News
entertainment image_malabar news
Zakariya Mohammed
Ajwa Travels

‘ഹലാല്‍ ലൗ സ്‌റ്റോറി’ക്ക് ശേഷം സക്കറിയയുടെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്റെ പേര് ഇതുവരെയും തീരുമാനിച്ചിട്ടില്ല. വന്‍ താരനിരയോടെ ഒരുങ്ങാനിരിക്കുന്ന ചിത്രത്തില്‍ സക്കറിയയുടെ ആദ്യ സിനിമയായ ‘സുഡാനി ഫ്രം നൈജീരിയ’യില്‍ ഉണ്ടായിരുന്നവര്‍ അണിനിരക്കുമെന്നാണ് വിവരം.

അതേസമയം കോവിഡ് പ്രതിസന്ധികള്‍ തീരുന്നതോടെ മാത്രമെ ചിത്രത്തിന്റെ ഷൂട്ടിംഗ് അടക്കമുളള കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ സാധിക്കൂ എന്ന് സംവിധായകന്‍ അറിയിച്ചു.

സക്കറിയയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഹലാല്‍ ലൗ സ്‌റ്റോറി’ നാളെ ആമസോണ്‍ പ്രൈമിലൂടെ വേള്‍ഡ് വൈഡ് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇന്ദ്രജിത് സുകുമാരന്‍ നായകനാകുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, പാര്‍വതി തിരുവോത്ത്, ഗ്രേസ് ആന്റണി, ഷറഫുദ്ധീന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും പാട്ടുമെല്ലാം മികച്ച പ്രതികരണമാണ് നേടിയത്.

ഒപിഎം സിനിമാസ്, പപ്പായ ഫിലിംസ്, അവര്‍ ഹുഡ് എന്നീ ബാനറുകളില്‍ ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി, സക്കറിയ, മുഹസിന്‍ പരാരി, സൈജു ശ്രീധരന്‍, അജയ് മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ സക്കറിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്.

Read Also: നെയ്‌മറിന് ഹാട്രിക്; പെറുവിനെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE