കോവിഡ്; സൗദിയിൽ 104 പുതിയ കേസുകൾ, 9 മരണം

By Trainee Reporter, Malabar News
Representational image
Ajwa Travels

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ 104 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,63,259 ആയി. 9 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 6,265 ആയി ഉയർന്നു. 146 പേർ രോഗമുക്‌തി നേടി. 3,54,755 പേരാണ് ആകെ രാജ്യത്ത് കോവിഡ് മുക്‌തി നേടിയത്.

നിലവിൽ 2,239 പേരാണ് കോവിഡ് ബാധിച്ച് ചികിൽസയിൽ തുടരുന്നത്. ഇതിൽ 364 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ശേഷിക്കുന്നവരുടെ ആരോഗ്യസ്‌ഥിതി തൃപ്‌തികരമാണ്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്.

റിയാദ് (47), മക്ക (24), കിഴക്കൻ പ്രവിശ്യ (13), മദീന (4), വടക്കൻ അതിർത്തി മേഖല (4), അസീർ (3), നജ്‌റാൻ (2), തബൂക്ക് (2), ജീസാൻ (2), അൽബാഹ (1), ഹാഇൽ (1), ഖസീം (1) എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം സൗദിയിൽ സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം.

Read also: ബിനാമി സ്വത്ത് ഇടപാട്; റോബർട്ട് വാദ്രയെ വീണ്ടും ചോദ്യം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE