11 ജീവനക്കാര്‍ക്ക് കോവിഡ്; നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

By Team Member, Malabar News
Malabarnews_nedumangad
Representational image
Ajwa Travels

തിരുവനന്തപുരം : ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. രണ്ട് ദിവസത്തേക്കാണ് ഡിപ്പോ അടച്ചിടാന്‍ തീരുമാനിച്ചത്. ഡിപ്പോയില്‍ ഇതുവരെ 11 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് സ്റ്റേഷന്‍ മാസ്റ്ററും രോഗബാധിതനായതോടെ ഡിപ്പോ അടക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍ പോയി.

തലസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുകയാണ്. പ്രതിദിന കണക്കുകളില്‍ തിരുവനന്തപുരമാണ് സംസ്ഥാനത്ത് മുന്നില്‍ തുടരുന്നത്. രോഗവ്യാപനം രൂക്ഷമായതിനാല്‍ കടുത്ത നിയത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവശ്യ സേവനങ്ങള്‍ മാത്രം അനുവദിച്ചു കൊണ്ട് രോഗവ്യാപനത്തിന്റെ തോത് കുറക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യം വെക്കുന്നത്. രോഗവ്യാപനം കുറയുന്നത് വരെ പൊതുഗതാഗതം ഒഴിവാക്കണമെന്നും സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

Read also : നടിയെ ആക്രമിച്ച കേസ്: മൊഴി തിരുത്താന്‍ ഭീഷണിയെന്ന് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE