യുഎഇയില്‍ 1,226 പേര്‍ക്ക് കൂടി കോവിഡ്; 668 രോഗമുക്‌തര്‍

By Team Member, Malabar News
Malabarnews_uae covid
Representational image
Ajwa Travels

യുഎഇ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് നടത്തിയ പരിശോധനകളില്‍ 1,226 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 1,47,961 ആയി ഉയര്‍ന്നു. രാജ്യത്ത് ആയിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആയിരത്തിന് താഴെ മാത്രമാണ് കോവിഡ് മുക്‌തരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറില്‍ 668 പേരാണ് രാജ്യത്ത് കോവിഡ് മുക്‌തരായത്.

രാജ്യത്ത് വെള്ളിയാഴ്‌ച 5 പേരാണ് കോവിഡ് ബാധിച്ചു മരണത്തിന് കീഴടങ്ങിയത്. ഇതോടെ കോവിഡ് മൂലം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത ആകെ മരണങ്ങള്‍ 528 ആയി. ആകെ കോവിഡ് ബാധിതരില്‍ 1,41,883 ആളുകളും നിലവില്‍ രോഗമുക്‌തരായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5,550 ആളുകള്‍ കൂടി നിലവില്‍ ചികില്‍സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,24,494 ആളുകളിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇവരില്‍ നിന്നാണ് 1,226 ആളുകളില്‍ രോഗബാധ സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ ആകെ 1.47 കോടി പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Read also : അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE