125 ടൺ മെഡിക്കൽ സഹായവുമായി അമേരിക്ക; ഇന്ന് ഇന്ത്യയിലെത്തും

By Team Member, Malabar News
america
Representational image
Ajwa Travels

ന്യൂഡെൽഹി : കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് കൈത്താങ്ങാകുവാൻ അമേരിക്കയിൽ നിന്നും സഹായമെത്തുന്നു. 125 ടൺ മെഡിക്കൽ ഉപകരണങ്ങളുമായി ഇന്ന് രാത്രി 11 മണിയോടെ അമേരിക്കയുടെ ജംബോ വിമാനം ഇന്ത്യയിലെത്തും. ഇതുവരെ എത്തിയതില്‍ വച്ച് ഏറ്റവും വലിയ സഹായവുമായിട്ടാണ് അമേരിക്കന്‍ നാഷണല്‍ എയര്‍ലൈന്‍സിന്റെ ജംബോ വിമാനം ഡെൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുന്നത്.

കോവിഡ് രണ്ടാം തരംഗം വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്ന ഇന്ത്യയിൽ മാസ്‌കുകള്‍, ഓക്‌സിജന്‍ ടാങ്കുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയാണ് അമേരിക്ക എത്തിക്കുന്നത്. 100 ദശലക്ഷം ഡോളര്‍ വിലയുടെ സാധനങ്ങളാണ് ഇന്ത്യക്ക് നല്‍കുകയെന്നും അമേരിക്കന്‍ നാഷണല്‍ എയര്‍ലൈന്‍സ് ചെയര്‍മാന്‍ ക്രിസ്‌റ്റഫര്‍ അല്‍ഫ് അറിയിച്ചു.

ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് അമേരിക്കൻ സർക്കാർ വ്യക്‌തമാക്കി. ഒപ്പം തന്നെ നിലവിലത്തെ കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി ബ്രിട്ടന്‍, ജര്‍മ്മനി, ഓസ്‌ട്രേലിയ, റഷ്യ, ചൈന, ഖത്തര്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും സഹായ വാഗ്‌ദാനങ്ങളുമായി രംഗത്തെത്തിയിരുന്നു.

Read also : മാസ്‌ക് ധരിക്കാത്തതിന് സംസ്‌ഥാനത്ത് ഇന്ന് കേസെടുത്തത് 21733 പേർക്കെതിരെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE