യുഎഇയില്‍ 24 മണിക്കൂറില്‍ 1,260 രോഗബാധിതര്‍, മരണം 2

By Team Member, Malabar News
Malabarnews_uae covid
Representational image
Ajwa Travels

യുഎഇ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,260 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,78,837 ആയി ഉയര്‍ന്നു. അതേസമയം തന്നെ രാജ്യത്ത് കഴിഞ്ഞ ദിവസം രോഗമുക്‌തരായ ആകെ ആളുകളുടെ എണ്ണം 584 ആണ്. നിലവില്‍ രാജ്യത്ത് 1,60,295 ആളുകള്‍ കോവിഡ് മുക്‌തരായിട്ടുണ്ട്.

കോവിഡ് ബാധിച്ചു ചികില്‍സയില്‍ കഴിഞ്ഞിരുന്ന 2 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് മരിച്ചത്. രാജ്യത്തിതുവരെ 596 പേരാണ് കോവിഡ് രോഗബാധിതരായി മരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെ 17,946 ആളുകളാണ് ഇപ്പോള്‍ ചികിൽസയില്‍ കഴിയുന്നത്.

കഴിഞ്ഞ ദിവസം രാജ്യത്ത് നടത്തിയ 1,46,020 സാംപിളുകളുടെ പരിശോധനയിലാണ് 1,260 ആളുകള്‍ക്ക് രോഗം സ്‌ഥിരീകരിച്ചത്. രാജ്യത്തിതുവരെ 1.75 കോടി കോവിഡ് പരിശോധനകള്‍ നടത്തിയതായാണ് ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കുന്നത്.

Read also : അമേരിക്കൻ പ്രതിരോധ സെക്രട്ടറിയാകുന്ന ആദ്യ കറുത്ത വംശജനാകാൻ ലോയ്‌ഡ് ഓസ്‌റ്റിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE