ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,830 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 10 ശതമാനം കുറവ് രോഗബാധയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 446 പേർ കോവിഡിനെ തുടർന്ന് മരിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന രോഗമുക്‌തരുടെ എണ്ണം രോഗബാധിതരേക്കാൾ കൂടുതലാണ്. 14,667 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളിൽ 3,36,55,842 പേരും രോഗമുക്‌തരായിട്ടുണ്ട്. കൂടാതെ രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1,59,272 ആയി കുറഞ്ഞിട്ടുണ്ട്.
1.13 ശതമാനമാണ് രാജ്യത്തെ നിലവിലെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒപ്പം തന്നെ പ്രതിവാര കോവിഡ് സ്‌ഥിരീകരണ നിരക്ക് കഴിഞ്ഞ 37 ദിവസമായി 2 ശതമാനത്തിൽ താഴെ തുടരുകയാണ്. 98.20 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ 7,427 രോഗബാധിതരും കേരളത്തിൽ നിന്നാണ്.
Read also: ലെബനനെതിരെ കടുത്ത നടപടികളുമായി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍