കണ്ടെടുത്തത് 13 ലിറ്ററോളം ചാരായം; ഒരാൾ പിടിയിൽ

By Trainee Reporter, Malabar News
arrest
Ajwa Travels

മുക്കം: കോഴിക്കോട് കൊടിയത്തൂരിൽ വൻതോതിൽ ചാരായം വാറ്റി വിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി സ്വദേശി കീഴക്കളത്തിൽ ജംഷിയാണ് പോലീസ് റെയ്‌ഡിൽ പിടിയിലായത്. വാഗണർ കാറിൽ സ്‌ഥിരമായി ചാരായം കടത്തുന്നതായി മുക്കം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

ഇയാളുടെ കാറിൽ നിന്നും 3 ലിറ്റർ ചാരായം പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ മുക്കം മണാശ്ശേരിയിലെ ആൾതാമസമില്ലാത്ത വീട്ടിൽ ചാരായം വാറ്റുന്നതായി ഇയാൾ സമ്മതിച്ചു. ഇതിനെ തുടർന്ന് ഈ വീട്ടിലും പോലീസ് റെയ്‌ഡ് നടത്തി. ഇവിടെ നിന്ന് 10 ലിറ്റർ ചാരായവും 500 ലിറ്റർ വാഷും കണ്ടെടുത്തു.

വീടിന്റെ ബാത്ത്റൂം, സ്‌റ്റോർ റൂം എന്നിവിടങ്ങളിലാണ് ഇയാൾ ചാരായം വാറ്റിയിരുന്നത്. ഇവിടെ നിന്നും ചാരായം വാറ്റുന്നതിനായി ഉപയോഗിച്ച കുക്കറും മറ്റുപകരണങ്ങളും കണ്ടെടുത്തു. ആവശ്യക്കാർക്ക് കാറിലാണ് ഇയാൾ ചാരായം എത്തിച്ച് കൊടുത്തിരുന്നത്. ഇയാളിൽ നിന്ന് പണവും പിടികൂടിയിട്ടുണ്ട്.

Read also: മുട്ടിൽ മരം കൊള്ള; പ്രതികളുടെ അറസ്‌റ്റ് തടഞ്ഞതിന് എതിരെ അന്വേഷണ സംഘം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE