യുഎഇ: 1305 പുതിയ കോവിഡ് കേസുകള്‍, രോഗമുക്‌തര്‍ 826

By Team Member, Malabar News
Malabarnews_covid uae
Representational image
Ajwa Travels

യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1305 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഒപ്പം തന്നെ കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി കഴിഞ്ഞ ദിവസം മരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ കൂടി പുറത്തു വന്നതോടെ രാജ്യത്ത് നിലവില്‍ കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 1,63,967 ആയി ഉയര്‍ന്നു. ഇതുവരെ രാജ്യത്ത് കോവിഡ് മൂലം മരിച്ച ആളുകളുടെ എണ്ണം 564 ആണ്.

കഴിഞ്ഞ ദിവസം രാജ്യത്ത് ചികിൽസയില്‍ കഴിഞ്ഞിരുന്ന 826 പേര്‍ കൂടി കോവിഡ് മുക്‌തരായതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 1,51,870 ആയി. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ ചികിൽസയില്‍ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 11,533 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് ആകെ 1,36,000 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കുന്നുണ്ട്. ഇതോടെ രാജ്യത്തിതുവരെ നടത്തിയിട്ടുള്ള ആകെ പരിശോധനകളുടെ എണ്ണം 1.6 കോടിയിലധികമായി ഉയര്‍ന്നു.

Read also : അന്താരാഷ്‌ട്ര വിമാന സര്‍വീസുകളുടെ വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE