സൗദിയില്‍ 137 പേര്‍ക്കുകൂടി കോവിഡ്; പ്രതിദിന മരണനിരക്ക് കുറഞ്ഞു തന്നെ

By Staff Reporter, Malabar News
saudi- Covid cases
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 137 പേര്‍ക്ക്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 3,62,878 ആയി. 228 പേര്‍ രോഗമുക്‌തിയും നേടി. 3,54,081 പേരാണ് ഇതുവരെയായി രാജ്യത്ത് രോഗമുക്‌തി നേടിയത്.

അതേസമയം 10 മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണ് വെള്ളിയാഴ്‌ച രേഖപ്പെടുത്തിയത്. ഏഴുപേരാണ് രാജ്യത്ത് വിവിധയിടങ്ങളിലായി കോവിഡ് മൂലം മരണപ്പെട്ടത്. 6230 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

നിലവില്‍ 2567 പേരാണ് സൗദിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ ഗുരുതരാവസ്‌ഥയിലുള്ള 362 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്‌ത പുതിയ കോവിഡ് കേസുകള്‍ ഇപ്രകാരമാണ്: റിയാദ്- 41, മക്ക- 34, കിഴക്കന്‍ പ്രവിശ്യ- 18, മദീന- 11, അസീര്‍- 7, തബൂക്ക്- 6, നജ്‌റാന്‍- 5, വടക്കന്‍ മേഖല- 4, ഖസീം- 3, അല്‍ബാഹ- 3, ഹാഇല്‍- 2, ജീസാന്‍- 2, അല്‍ജൗഫ്- 1.

രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 97.6 ശതമാനമായി തുടരുകയാണ്. മരണനിരക്ക് 1.7 ശതമാനമാണ്.

Kerala News: കുഞ്ഞാലിക്കുട്ടി പ്രതിപക്ഷത്ത് ഉള്ളത് നല്ലതാണ്; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE