’13th’ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ റിലീസായി; ചിത്രം സൈക്കോളോജിക്കൽ സസ്‌പെൻസ് ത്രില്ലർ

By Siva Prasad, Special Correspondent (Film)
  • Follow author on
13th Malayalam Movie
Ajwa Travels

യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കി പുതുമുഖ സംവിധായകൻ സുധി അകലൂർ സംവിധാനം ചെയ്യുന്ന സൈക്കോളോജിക്കൽ സസ്‌പെൻസ് ത്രില്ലർ ചിത്രമാണ് ‘13th‘. പോപ്‌സ്‌റ്റിക് മീഡിയ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്ററാണ് ഇപ്പോൾ റിലീസായത്.

പുതുമയുള്ള തിരക്കഥാ ശൈലിയിലൂടെയും ത്രസിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെയും മനോഹരമായ പാട്ടുകളിലൂടെയും പ്രേക്ഷകശ്രദ്ധ ഉടനീളം നിലനിർത്താൻ കഴിയുന്ന ഒരു സിനിമയായിരിക്കും ‘13th‘ എന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. പാലക്കാടാണ് സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്. മിഥുൻ അകലൂർ, സുഹൈൽ എന്നിവരുടേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. സംവിധായകനൊപ്പം രഞ്ജിത്ത് ചിനക്കത്തൂർ കൂടി ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. ചിത്രസംയോജനം – ദിപിൻ, പാശ്‌ചാത്തല സംഗീതം – സച്ചിൻ റാം, സ്‌റ്റിൽസ് – സമദ് സാം, ഡിസൈൻ – ജബ്ബാർ, വാർത്ത പ്രചരണം – പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: ‘ക്ളബ്ഹൗസിൽ’ ബിഗ്ബി ഐക്കാണായേക്കും; ഇന്ത്യക്കാർക്ക് സ്വീകാര്യരായവരുടെ പട്ടികയിൽ ‘ബിഗ്‌ബി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE