ഏപ്രിൽ മാസത്തെ ഭക്ഷ്യക്കിറ്റിൽ 14 സാധനങ്ങൾ കൂടി

By Team Member, Malabar News
food grain kit
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻകടകൾ വഴി നൽകുന്ന ഭക്ഷ്യക്കിറ്റിൽ 14 സാധനങ്ങൾ കൂടി ഉൾപ്പെടുത്തി. ഏപ്രിലിൽ വരാനിരിക്കുന്ന വിഷു-ഈസ്‌റ്റർ വിശേഷദിവസങ്ങൾ കണക്കിലെടുത്താണ് ഭക്ഷ്യക്കിറ്റിൽ കൂടുതൽ സാധനങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

ഒരു കിലോ ഗ്രാം വീതം പഞ്ചസാരയും ഉപ്പും ആട്ടയും, 500 ഗ്രാം  വീതം കടലയും ചെറുപയറും ഉഴുന്നും, അര ലിറ്റർ വെളിച്ചെണ്ണ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയിലയും മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും കടുക് അല്ലെങ്കിൽ ഉലുവ, 2 സോപ്പ് തുടങ്ങിയ സാധനങ്ങളായിരിക്കും ഓരോ ഭക്ഷ്യക്കിറ്റിലും ഉണ്ടാകുക.

സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്ന സാഹചര്യത്തിലാണ് സർക്കാർ ഇപ്പോൾ ഭക്ഷ്യകിറ്റിന്റെ കാര്യത്തിൽ മുൻകൂട്ടി ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ ജനുവരി മുതൽ 9 സാധനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റാണ് വിതരണം ചെയ്യുന്നത്. ഫെബ്രുവരിയിൽ മാത്രം അതിൽ 2 മാസ്‌കുകൾ കൂടി ഉൾപ്പെടുത്തിയിരുന്നു.

Read also : പച്ചക്കറി ലോറിയിൽ കടത്താൻ ശ്രമിച്ച സ്‍ഫോടക വസ്‌തുക്കൾ പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE