പച്ചക്കറി ലോറിയിൽ കടത്താൻ ശ്രമിച്ച സ്‍ഫോടക വസ്‌തുക്കൾ പിടികൂടി

By News Desk, Malabar News
Ajwa Travels

പാലക്കാട്: പച്ചക്കറി ലോറിയിൽ ഒളിപ്പിച്ചുകടത്താണ് ശ്രമിച്ച വൻ സ്‍ഫോടക വസ്‌തു ശേഖരം പിടികൂടി. പാലക്കാട്, മണ്ണാർക്കാട്ടുനിന്നാണ് എക്‌സൈസ് സംഘം സ്‍ഫോടക വസ്‌തു ശേഖരം പിടികൂടിയത്.

25 കിലോ വീതം ഭാരമുള്ള 75 പെട്ടികളിൽ കടത്താൻ ശ്രമിച്ച ഡിറ്റനേറ്ററുകളാണ് പിടികൂടിയത്. ലോറിയുടെ ഡ്രൈവറെയും ക്‌ളീനറെയും എക്‌സൈസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സേലം സ്വദേശികളായ ഇളവരശൻ, കാർത്തി എന്നിവരാണ് പിടിയിലായത്.

കോയമ്പത്തൂരിൽ നിന്ന് മലപ്പുറം ജില്ലയിലേ സ്‍ഫോടക വസ്‌തുക്കൾ കടത്താനാനുള്ള ശ്രമമായിരുന്നു എന്നാണ് വിവരം.ഒന്നരക്കോടിയോളം രൂപ വില വരുന്ന 6,250 കിലോഗ്രാം സ്‍ഫോടക വസ്‌തുക്കളാണ് ലോറിയിൽ ഉണ്ടായിരുന്നത്.

Also Read: ശബരിമല, പൗരത്വ നിയമ പ്രക്ഷോഭങ്ങൾ; കേസുകൾ പിൻവലിക്കാൻ ഉത്തരവിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE