കോവിഡ് നിയന്ത്രണ ലംഘനം; 141 പേർ കൂടി ഖത്തറിൽ പിടിയിലായി

By Team Member, Malabar News
Qatar News
Ajwa Travels

ദോഹ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികൾ തുടർന്ന് ഖത്തർ. 141 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് അറസ്‌റ്റിലായത്‌. ഇവരിൽ 139 പേരും പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനാണ് പിടിയിലായത്.

ബാക്കിയുള്ള 2 പേരെ മൊബൈലിൽ ഇഹ്തിറാസ് ആപ്പ് ഡൗൺലോഡ് ചെയ്യാത്തതിനാണ് അധികൃതർ പിടികൂടിയത്. തുടർന്ന് ഇവരെ എല്ലാവരെയും പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കോവിഡ് നിയന്ത്രണ ലംഘനത്തിന്റെ പേരിൽ ആയിരത്തിലധികം ആളുകളെ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌.

കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇപ്പോഴും പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ഒരേ കുടുംബത്തിൽ നിന്നൊഴികെ ഒരു കാറിൽ 4 പേരിൽ കൂടുതൽ ആളുകൾക്കും യാത്ര ചെയ്യുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടിയാണ് നിലവിൽ രാജ്യത്ത് സ്വീകരിക്കുന്നത്.

Read also : സദ്ദാംബീച്ച് കടലേറ്റ ഭീഷണിയിൽ; കടൽഭിത്തി നിർമാണം പാതിവഴിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE