1,506 പേർക്ക് കൂടി കോവിഡ്; യുഎഇയിൽ 24 മണിക്കൂറിൽ 3 കോവിഡ് മരണം

By Team Member, Malabar News
UAE Covid
Ajwa Travels

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,506 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 6,65,533 ആയി ഉയർന്നു. കൂടാതെ 1,484 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 6,43,234 പേരും കോവിഡ് മുക്‌തരാകുകയും ചെയ്‌തു.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. രാജ്യത്തിതുവരെ കോവിഡ് ബാധയെ തുടർന്ന് 1,907 പേർ ആകെ മരിച്ചതായും ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

20,392 ആളുകളാണ് നിലവിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,42,524 പേർക്ക് കൂടി കോവിഡ് പരിശോധന നടത്തിയതോടെ ആകെ കോവിഡ് പരിശോധന 63 ദശലക്ഷമായി ഉയർന്നു.

Read also : അദ്ദേഹത്തിന്റെ മൃതദേഹത്തോടും താലിബാൻ ക്രൂരത കാട്ടി; ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ അഫ്‌ഗാന്‍ സൈനികന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE