യുഎഇയിൽ 24 മണിക്കൂറിൽ 1,513 കോവിഡ് കേസുകൾ; 4 മരണം

By Team Member, Malabar News
UAE Covid
Ajwa Travels

അബുദാബി : യുഎഇയിൽ കോവിഡ് കേസുകൾ 1500ന് മുകളിൽ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,513 പേർക്കാണ് യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,44,114 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ 4 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ടത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,489 പേർ കൂടി കോവിഡ് മുക്‌തരായതോടെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 6,22,301 ആയി ഉയർന്നു. കൂടാതെ രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 19,966 ആണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 1,847 പേർ കോവിഡിനെ തുടർന്ന് മരിച്ചതായും അധികൃതർ വ്യക്‌തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 2,87,544 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ ആകെ കോവിഡ് പരിശോധനകൾ 59.6 ദശലക്ഷമായി ഉയർന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

Read also : പുതിയ കളികള്‍ തുടങ്ങാനാണ് കേന്ദ്ര നീക്കം; പുനസംഘടനയിൽ മഹുവ മൊയ്‌ത്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE