പുതിയ കളികള്‍ തുടങ്ങാനാണ് കേന്ദ്ര നീക്കം; പുനസംഘടനയിൽ മഹുവ മൊയ്‌ത്ര

By Syndicated , Malabar News
Mahua Moitra
Ajwa Travels

കൊല്‍ക്കത്ത: കേന്ദ്രമന്ത്രിസഭാ പുനസംഘടനയിൽ പ്രതികരിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര. ബംഗാളിനെ മൂന്നായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി എംപിക്ക് പോലും ക്യാബിനറ്റില്‍ ഇടം നൽകിയെന്ന് മഹുവ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു തൃണമൂല്‍ എംപിയുടെ പ്രതികരണം.

“മുമ്പ് ഒരു ബിജെപി എംപി പറഞ്ഞു. പശ്‌ചിമ ബംഗാളിനെ മൂന്നായി വിഭജിക്കണമെന്ന്. അതേ എംപിയെ ഇന്ന് കേന്ദ്ര ക്യാബിനറ്റിലേക്ക് ഉള്‍പ്പെടുത്തി. പുതിയ കളികള്‍ തുടങ്ങാനാണ് കേന്ദ്ര നീക്കം”- മഹുവ മൊയ്‌ത്ര പറഞ്ഞു.

മന്ത്രിസഭാ പുനസംഘടനയില്‍ വിമർശനം ഉന്നയിച്ച് മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിരുന്നു. രണ്ട് പേര്‍ മാത്രം ഭരണയന്ത്രം തിരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും പിന്നെന്തിനാണ് ഈ പുനസംഘടനയെന്നും ഭൂഷണ്‍ ചോദിച്ചു.

Read also: കോവിഡിൽ കേന്ദ്രത്തിന്റെ കുറ്റസമ്മതമാണ് ആരോഗ്യമന്ത്രിയുടെ രാജി; പി ചിദംബരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE