സഹകരണം പൂർണമായും സംസ്‌ഥാന വിഷയം; കേന്ദ്രനടപടിയിൽ ആശങ്ക; മുഖ്യമന്ത്രി

By News Desk, Malabar News
cm-pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സഹകരണ മന്ത്രാലയത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് ആശങ്കകൾക്ക് വഴിവെക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സഹകരണം പൂർണമായും സംസ്‌ഥാനത്തിന്റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് സംസ്‌ഥാനങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് നേരത്തെ തന്നെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതിനോട് യോജിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സഹകരണ മന്ത്രാലയം സംബന്ധിച്ച് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് വിവിധ സംസ്‌ഥാനങ്ങളിൽ സ്വാഭാവികമായും ആശങ്കയുണ്ടാക്കും. സഹകരണം പൂർണമായും സംസ്‌ഥാന വിഷയമാണ്. നേരിയ തോതിൽ മൾട്ടി സ്‌റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിലവിലുണ്ട്. അതിനാൽ രാജ്യത്താകെ ഒരു മന്ത്രാലയം എന്ന ആവശ്യമില്ല. ഇപ്പോഴത്തെ കേന്ദ്ര നിലപാട് ഒട്ടേറെ ആശങ്കയുണ്ടാക്കി. ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ആനുകൂല്യവും ജോലിയും വിലക്കാൻ യുപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE