കോവിഡിൽ കേന്ദ്രത്തിന്റെ കുറ്റസമ്മതമാണ് ആരോഗ്യമന്ത്രിയുടെ രാജി; പി ചിദംബരം

By Syndicated , Malabar News
P Chidambaram
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ തോറ്റുപോയെന്ന പരോക്ഷ സന്ദേശമാണ് ഹർഷ വർധന്റെ രാജി സൂചിപ്പിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കേന്ദ്ര മന്ത്രിസഭാ പുനസംഘടനക്ക് മുമ്പായി 11 മന്ത്രിമാർ രാജിവെച്ച സാഹചര്യത്തിലായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

“കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടുവെന്ന കുറ്റസമ്മതമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ രാജിയില്‍ നിന്ന് വ്യക്‌തമാകുന്നത്”- പി ചിദംബരം പറഞ്ഞു. ബുധനാഴ്‌ച വൈകിട്ട് ആറുമണിയോടെയാണ് രണ്ടാം മോദി സര്‍ക്കാറിന്റെ മന്ത്രിസഭാ പുനസംഘടന പ്രഖ്യാപിച്ചത്. 43 അംഗങ്ങളെ പുതുതായി ഉൾപ്പെടുത്തിയാണ് മന്ത്രിസഭാ രൂപീകരണം.

Read also: 11 മന്ത്രിമാർ പുറത്ത്; പുനഃസംഘടനക്ക് ശേഷം സഭയിൽ 43 പുതിയ മന്ത്രിമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE