യുഎഇയിൽ 24 മണിക്കൂറിൽ 1,519 കോവിഡ് ബാധിതർ; രോഗമുക്‌തർ 1,470

By Team Member, Malabar News
Covid In UAE
Ajwa Travels

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,519 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,86,981 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,470 പേർ കൂടി കോവിഡ് മുക്‌തരായിട്ടുണ്ട്. ഇതോടെ രോഗബാധിതരായ ആകെ ആളുകളിൽ 6,64,130 പേർ രാജ്യത്ത് ഇതുവരെ കോവിഡ് മുക്‌തരായി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5 കോവിഡ് ബാധിതരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 1,965 ആയും ഉയർന്നിട്ടുണ്ട്. 20,000ത്തിൽ കൂടുതൽ കോവിഡ് ബാധിതരാണ് നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിൽ 1,91,032 കോവിഡ് പരിശോധനകൾ കൂടി നടത്തിയതോടെ രാജ്യത്ത് ഇതുവരെ നടത്തിയ ആകെ കോവിഡ് പരിശോധനകൾ 66.9 ദശലക്ഷത്തിന് മുകളിലായി. കൂടാതെ രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകൾ കൃത്യമായി മാസ്‌ക് ധരിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also : ഡെൽഹിയിൽ കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്‌തു; രാഹുലിനെതിരെ ശിശു സംരക്ഷണ സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE