24 മണിക്കൂറിൽ യുഎഇയിൽ 4 കോവിഡ് മരണം; പുതിയ രോഗബാധിതർ 1,528

By Team Member, Malabar News
UAE Covid
Ajwa Travels

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,528 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 6,71,636 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 1,491 പേർ കൂടി രോഗമുക്‌തരായതോടെ ഇതുവരെ രോഗബാധിതരായ ആകെ ആളുകളിൽ 6,49,173 പേരും രോഗമുക്‌തരായി.

കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,920 ആയി ഉയർന്നു. കൂടാതെ രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്ന ആകെ കോവിഡ് ബാധിതരുടെ എണ്ണം 20,543 ആണ്. ഇവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ആണെന്നും, ഇവർക്ക് മികച്ച ചികിൽസയാണ് നൽകുന്നതെന്നും അധികൃതർ വ്യക്‌തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,32,307 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കോവിഡ് പരിശോധനകൾ 63.9 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. കൂടാതെ രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകൾ കൃത്യമായി മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also : കുഞ്ഞ് മുഹമ്മദിനായി കേരളം സ്വരൂപിച്ചത് 46 കോടി; മറ്റ് കുട്ടികൾക്കും സഹായമാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE