24 മണിക്കൂറിൽ യുഎഇയിൽ 1,537 കോവിഡ് കേസുകൾ; രോഗമുക്‌തർ 1,492

By Team Member, Malabar News
UAE Covid
Ajwa Travels

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,537 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 6,83,914 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 1,500ൽ താഴെയാണ്. 1,492 പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്‌തി ഉണ്ടായത്.

നിലവിൽ രാജ്യത്തെ ആകെ രോഗബാധിതരിൽ 6,61,156 ആളുകൾ ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 5 പേരാണ് രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ചവരുടെ ആകെ എണ്ണം 1,956 ആയി ഉയർന്നു.

രോഗമുക്‌തരുടെ എണ്ണം രോഗബാധിതരേക്കാൾ കുറവായതിനാൽ പ്രതിദിനം കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ടാകുന്നുണ്ട്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 20,802 ആണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,66,834 കോവിഡ് പരിശോധനകൾ നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

Read also : കേരളത്തിൽ വാക്‌സിൻ പ്രതിസന്ധി സൃഷ്‌ടിക്കാൻ കേന്ദ്ര ശ്രമം; എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE