കേരളത്തിൽ വാക്‌സിൻ പ്രതിസന്ധി സൃഷ്‌ടിക്കാൻ കേന്ദ്ര ശ്രമം; എ വിജയരാഘവൻ

By Desk Reporter, Malabar News
A Vijayaraghavan on Vaccine crisis
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ വാക്‌സിൻ പ്രതിസന്ധി സൃഷ്‌ടിക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തുന്നതായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ഇത് തീർത്തും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ വിതരണത്തിന് അങ്ങേയറ്റം ഉൽസാഹം കാണിക്കുന്ന കേരളത്തിൽ വാക്‌സിൻ നൽകുന്നതിന് കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ സ്‌ഥിതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ബോധ്യമായിട്ടും വാക്‌സിൻ അനുവദിക്കുന്നതിൽ നിഷേധാത്‌മക നിലപാടാണ് സ്വീകരിക്കുന്നത്. ഈ ഒളിച്ചുകളി കേന്ദ്രം അവസാനിപ്പിക്കണം. പരിശോധനയുടെ എണ്ണവും രോഗികളെ കണ്ടെത്തുന്ന രീതിയും നല്ലതായതിനാലാണ് കൂടുതൽ കേസുകൾ റിപ്പോർട് ചെയ്യപ്പെടുന്നത്; അദ്ദേഹം പറഞ്ഞു.

3.51 കോടിയാണ് കേരളത്തിലെ ജനസംഖ്യ. വാക്‌സിന് കടുത്ത ദൗർലഭ്യമാണ് സംസ്‌ഥാനത്ത് നേരിടുന്നത്. കേരളത്തിൽ പഴുതടച്ചുള്ള കോവിഡ് പ്രതിരോധം തുടരുമ്പോഴും യുഡിഎഫും ബിജെപിയും അതിന് തുരങ്കം വെക്കുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി 90 ലക്ഷം ഡോസ് വാക്‌സിൻ ആവശ്യപ്പെട്ടിരുന്നു. ജൂലായിൽ വന്ന കേന്ദ്രസംഘത്തോട് 60 ലക്ഷം ഡോസ് വാക്‌സിനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോവിഡ് പ്രതിരോധം പാളിയെന്ന് വരുത്തിത്തീർക്കാൻ ദുഷ്‌പ്രചാരണം അഴിച്ചുവിടുകയാണ് എന്നും എ വിജയരാഘവൻ ആരോപിച്ചു.

Most Read:  പിഎസ്‌സിയെ ‘പാർട്ടി സർവീസ് കമ്മീഷൻ’ ആക്കി മാറ്റരുത്; സർക്കാരിനോട് ഷാഫി പറമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE