നിയമലംഘനം; സൗദിയിൽ ഒരാഴ്‌ചക്കിടെ 16,397 വിദേശികൾ അറസ്‌റ്റിൽ

By Team Member, Malabar News
Saudi News

റിയാദ്: കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ വിവിധ നിയമലംഘനങ്ങൾക്ക് 16,397 വിദേശികൾ സൗദിയിൽ അറസ്‌റ്റിൽ. അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് ഏറ്റവും കൂടുതൽ ആളുകൾ അറസ്‌റ്റിലായത്‌. 9,145 വിദേശികളെയാണ് അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ പിടികൂടിയത്. കൂടാതെ ഇഖാമ നിയമം ലംഘിച്ചതിന് 5,793 ആളുകളും അറസ്‌റ്റിലായി.

ഓഗസ്‌റ്റ് 19 മുതൽ 25ആം തീയതി വരെ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം വിദേശികൾ അറസ്‌റ്റിലായത്‌. അറസ്‌റ്റിലായവരിൽ തൊഴിൽ നിയമ ലംഘകരായ 1,459 പേരും, രാജ്യത്തേക്ക് അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച 582 പേരും ഉൾപ്പെടുന്നുണ്ട്. രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരില്‍ 45 ശതമാനവും യമന്‍ പൗരൻമാരാണ്. ബാക്കിയുള്ളവരിൽ 53 ശതമാനം എത്യോപ്യക്കാരും 2 ശതമാനം മറ്റ് രാജ്യക്കാരുമാണ്.

അതേസമയം തന്നെ സൗദിയിൽ നിന്നും അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 11 പേരും രാജ്യത്ത് പിടിയിലായി. ഒപ്പം നിയമലംഘകര്‍ക്ക് യാത്ര, താമസസൗകര്യങ്ങള്‍ എന്നിവ നല്‍കിയതിന് 17 പേര്‍ അറസ്‌റ്റിലായി. അടുത്തിടെ നിയമലംഘനങ്ങളെ തുടർന്ന് നടപടിക്രമങ്ങള്‍ക്ക് വിധേയരായവരിൽ 67,886 പുരുഷന്‍മാരും 12,197 സ്‌ത്രീകളും ഉള്‍പ്പെടുന്നുണ്ട്.

Read also: ആറളം ഫാമിൽ 17കാരൻ ആത്‍മഹത്യ ചെയ്‌ത നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE