കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ 17കാരൻ തൂങ്ങിമരിച്ച നിലയിൽ. ബ്ളോക്ക് ഒൻപതിലെ കൂട്ടായി-ഷൈല ദമ്പതികളുടെ ഏക മകൻ ജിത്തുവാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ചത്. ആറളം പോലീസ് ഇൻക്വസ്റ്റ് നടത്തി. തുടർന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജിത്തുവിന്റെ മാതാപിതാക്കൾ കോവിഡ് ബാധിതരായിരുന്നു.
Read also: തൃശൂരിൽ രണ്ടു പേരെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധിച്ച് നാട്ടുകാർ