യുഎഇ; 24 മണിക്കൂറിൽ 1,717 രോഗബാധിതർ, 1,960 രോഗമുക്‌തർ

By Team Member, Malabar News
uae covid
Representational image
Ajwa Travels

അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിൽ 1,717 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,40,355 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 5 പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 1,438 ആളുകളാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്.

അതേ സമയം തന്നെ രാജ്യത്ത് ചികിൽസയിലായിരുന്ന 1,960 പേര്‍ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ രോഗമുക്‌തരായ ആകെ ആളുകളുടെ എണ്ണം 4,22,969 ആയി ഉയർന്നു. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 16,221 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,37,479 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കോവിഡ് പരിശോധനകൾ 3.53 കോടി കടന്നതായും അധികൃതർ അറിയിച്ചു.

Read also : പൊടിക്കാറ്റ് ഉണ്ടാകാൻ സാധ്യത; മുന്നറിയിപ്പ് നൽകി യുഎഇ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE