പൊടിക്കാറ്റ് ഉണ്ടാകാൻ സാധ്യത; മുന്നറിയിപ്പ് നൽകി യുഎഇ

By Team Member, Malabar News
dust storm
Representational image
Ajwa Travels

അബുദാബി : രാജ്യത്ത് ഇന്ന് പൊടിക്കാറ്റ് വീശാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുമായി യുഎഇ കാലാവസ്‌ഥാ കേന്ദ്രം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ ദൂരക്കാഴ്‌ചയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും, ആളുകൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി.

പൊടിക്കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഞായറാഴ്‌ച രാവിലെ ഏഴു മണി മുതല്‍ തിങ്കളാഴ്‌ച രാവിലെ ഏഴ് മണി വരെ കടല്‍ പ്രക്ഷുബ്‌ദമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഏകദേശം ആറടി ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Read also: സിഡ്‌നിയിൽ വെള്ളപ്പൊക്കം; ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE