കത്തിമുനയിൽ നിർത്തി പീഡിപ്പിക്കാൻ ശ്രമം; 19കാരി യുവാവിനെ കുത്തിക്കൊന്നു

By Desk Reporter, Malabar News
Gang Rape in
Representational Image
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിൽ കത്തിമുനയിൽ നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ 19കാരി കുത്തി കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ചോളവാരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ ശനിയാഴ്‌ചയാണ് സംഭവം.

തിരുവള്ളൂരിൽ നിന്നുള്ള പെൺകുട്ടി ചോളവാരത്തുള്ള ബന്ധുവിന്റെ വീട്ടിൽ വന്നതായിരുന്നു. വൈകിട്ട് വീടിന് പുറത്ത്, കുതിര ഫാമിന് സമീപമുള്ള ടോയ്‌ലറ്റിൽ പോകുന്നതിനിടെ 26കാരനായ അജിത് എന്ന കില്ലി അജിത് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

“കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഉപദ്രവിക്കാൻ ശ്രമിക്കവേ സ്വയരക്ഷക്കായി പെൺകുട്ടി ഇയാളെ തള്ളിമാറ്റി. തെറിച്ചു വീണ അജിത്തിൽ നിന്ന് പെൺകുട്ടി കത്തി കൈക്കലാക്കുകയും മുഖത്തും കഴുത്തിലും കുത്തി പരിക്കേൽപ്പിക്കുകയും ആയിരുന്നു. കുത്തേറ്റ അജിത് സംഭവ സ്‌ഥലത്ത് തന്നെ മരിച്ചിരുന്നു”- പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു.

പെണ്‍കുട്ടിയുടെ മൊഴിപ്രകാരമുള്ള പ്രാഥമിക നിഗമനം മാത്രമാണ് ഇതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ചോളവാരം പോലീസ് പറഞ്ഞു. സംഭവത്തിന് ദൃക്‌സാക്ഷികൾ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു.

Also Read: വിശദീകരണം ചോദിക്കേണ്ടത് തന്നോട്, ഉദ്യോഗസ്‌ഥരോടല്ല; പഞ്ചാബ് ഗവർണർക്കെതിരെ മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE