കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറിൽ 193 പേർക്കെതിരെ നടപടി

By Team Member, Malabar News
Qatar News
Ajwa Travels

ദോഹ : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതേ തുടർന്ന് നിയമലംഘനം നടത്തിയ 193 പേർ കൂടി പിടിയിലായതായി അധികൃതർ വ്യക്‌തമാക്കി. പിടികൂടിയ ആളുകളിൽ ഏറെപ്പേരും പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവരാണ്.

മാസ്‌ക് ധരിക്കാത്തതിന് മാത്രം 149 പേർക്കെതിരെയാണ് ഖത്തറിൽ നടപടി സ്വീകരിച്ചത്. കൂടാതെ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാതിരുന്ന 43 പേരെയും, മൊബൈലിൽ ഇഹ്തിറാസ് ആപ്ളിക്കേഷൻ ഡൗൺലോഡ് ചെയ്യാതിരുന്ന ഒരാളെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.

നിയമലംഘനം നടത്തിയതിന് പിടികൂടിയവരെ തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഖത്തറിൽ ഇതിനോടകം 1000ലധികം ആളുകളെയാണ് ഉദ്യോഗസ്‌ഥർ പിടികൂടിയത്.

Read also : സംസ്‌ഥാന വിഭജനം: തമിഴ്‌നാട്ടിൽ കലാപത്തിന് വെടിമരുന്നിടാൻ കേന്ദ്ര ശ്രമം; ഐസക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE