എയർ ഇന്ത്യ എക്‌സ്‍പ്രസ്; യുഎഇയിൽ നിന്ന് 2 സർവീസുകൾ പുനഃരാരംഭിക്കുന്നു

By Team Member, Malabar News
air india express
Ajwa Travels

അബുദാബി : യുഎഇയിൽ നിന്നും എയർ ഇന്ത്യയുടെ രണ്ട് സർവീസുകൾ കൂടി പുനഃരാരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്‌തമാക്കി. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ച രണ്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളാണ് പുനഃരാരംഭിക്കുന്നത്. റാസല്‍ഖൈമ-കോഴിക്കോട്, അല്‍ ഐന്‍-കോഴിക്കോട് എന്നീ സര്‍വീസുകളാണ് പുനഃരാരംഭിക്കുന്നതെന്ന് അധികൃതർ വ്യക്‌തമാക്കി.

മാർച്ച് 31 മുതൽ ഒക്‌ടോബർ 29 വരെയാണ് റാസൽഖൈമ-കോഴിക്കോട് സർവീസുകൾ ഉണ്ടാകുക. ജൂലൈ 1 മുതൽ ഒക്‌ടോബർ 28 വരെയുള്ള ദിവസങ്ങളിൽ അൽ-ഐൻ -കോഴിക്കോട് സർവീസുകളും ഉണ്ടായിരിക്കും. യുഎഇയിൽ നിന്നും സർവീസ് നടത്തുന്ന അന്ന് തന്നെ കോഴിക്കോട് നിന്ന് തിരിച്ചും സർവീസുകൾ ഉണ്ടായിരിക്കും.

നിലവിൽ പുനഃരാരംഭിച്ച രണ്ട് സർവീസുകളിലേക്കും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. നേരത്തെ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്‍പ്രസ് ആഴ്‌ചയില്‍ രണ്ടു വീതം സര്‍വീസുകള്‍ നടത്തിയിരുന്നു.

Read also : പര്യടനങ്ങളിലൂടെ രാജഗോപാലൻ ജനങ്ങളിലേക്ക്; രണ്ടാം ഘട്ടം ഇന്ന് തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE