മലയാറ്റൂര്‍ പാറമടയില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

By News Desk, Malabar News
Malayattoor Blast
Ajwa Travels

കൊച്ചി: എറണാകുളം മലയാറ്റൂരിനടുത്ത് പാറമടയില്‍ വെടിമരുന്ന് പൊട്ടിത്തെറിച്ചു. അപകടത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. മലയാറ്റൂര്‍ ഇല്ലിത്തോടുള്ള പാറമടയിലാണ് അപകടം ഉണ്ടായത്. പാറമടക്ക് സമീപം വെടിമരുന്ന് സൂക്ഷിച്ചിരുന്ന വീട് പൂര്‍ണമായും തകര്‍ന്നു.

തമിഴ്‌നാട് സേലം സ്വദേശി പെരിയാന്നന്‍ ലച്ചുമാനന്‍, കര്‍ണാടക ചാമരാജനഗര്‍ സ്വദേശി ധനപാലന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും അങ്കമാലി ലിറ്റില്‍ ഫ്ലവർ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE