കോവിഡ്; എറണാകുളത്ത് ഇന്ന് നാല് മരണം കൂടി

By Team Member, Malabar News
Malabarnews_covid death in eranakulam
Representational image
Ajwa Travels

എറണാകുളം : എറണാകുളം ജില്ലയില്‍ കോവിഡ് മരണസംഖ്യ ഉയരുന്നു. നാല് മരണങ്ങള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. തൃപ്പൂണിത്തുറ സ്വദേശി കേശവ പൊതുവാള്‍(90), കതൃക്കടവ് സ്വദേശിനി മേരി ബാബു (69), പിറവം സ്വദേശി അയ്യപ്പന്‍ (82), വെണ്ണല സ്വദേശി സതീശന്‍ (58) എന്നിവരാണ് ജില്ലയില്‍ മരിച്ച നാല് പേര്‍. മരിച്ച നാല് പേരും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ചു ചികില്‍സയില്‍ ആയിരുന്നു.

ഇന്ന് രാവിലെ കോവിഡ് ബാധിച്ചു കണ്ണമാലി സ്വദേശിനിയായ ട്രീസ ലോലന്‍(89) മരിച്ചിരുന്നു. ഇവരും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിയുകയായിരുന്നു. ജില്ലയില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വലിയ തോതില്‍ വര്‍ധന ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ കൊണ്ട് എറണാകുളം ജില്ലയിലെ 13 പേരാണ കോവിഡ് ബാധിച്ചു മരിച്ചത്.

Read also : സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ ജയില്‍ മാറ്റും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE