സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ ജയില്‍ മാറ്റും

By Trainee Reporter, Malabar News
Malabar News_gold smuggling case
Sarith, Swapna and Sandeep
Ajwa Travels

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയില്‍ മാറ്റാന്‍ തീരുമാനം. സ്വപ്‍ന സുരേഷിനെ ആട്ടകുളങ്ങര വനിതാ ജയിലേക്കും സന്ദീപിനെയും സരിത്തിനെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റുന്നത്.

പ്രതികള്‍ക്കെതിരെ കൊഫേപോസ ചുമത്തിയ സാഹചര്യത്തിലാണ് ജയില്‍ മാറ്റാനുള്ള നടപടി സ്വീകരിച്ചത്. ഇന്നോ നാളെയോ പ്രതികളെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കസ്റ്റംസ് ഉദ്യോഗസ്‌ഥരുടെ അപേക്ഷ പരിഗണിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

കൊഫേപോസ ചുമത്തിയതോടെ ഇവരെ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലിൽ വെക്കാന്‍ കഴിയും. അതുവരെ ജാമ്യം ലഭിക്കില്ല. പ്രതികള്‍ക്കെതിരെ ഇന്നലെയാണ് കൊഫേപോസ ചുമത്തിയത്.

Read also: പ്രതിസന്ധിയില്‍ ജില്ലയിലെ കൈത്തറി മേഖല; സര്‍ക്കാര്‍ സഹായം അനിവാര്യം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE