കോഴ വാങ്ങി നിയമനം; യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി

By News Desk, Malabar News
Youth Congress Protest
അർബൻ ബാങ്കിന് മുന്നിൽ നടന്ന പ്രതിഷേധം
Ajwa Travels

കണ്ണൂർ: പഴയങ്ങാടി അർബൻ ബാങ്കിൽ സിപിഎം പ്രവർത്തകൻ നിയമനം നടത്തിയതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കോഴ വാങ്ങിയാണ് നിയമനം നടത്തിയതെന്ന് ആരോപിച്ചാണ് ബാങ്കിന് മുന്നിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധ സമരം നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ ചെയർമാൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളെ തെരുവിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു.

Malabar News: കുടിയൊഴിപ്പിച്ച ഭൂമിയിൽ പൂന്തോട്ടമൊരുക്കി ദേശീയപാതാ വിഭാഗം

ജില്ലയിൽ പാർട്ടി നിയന്ത്രണത്തിലുള്ള എല്ലാ സഹകരണ സ്‌ഥാപനങ്ങളിലും നടക്കുന്ന ഇത്തരം നിയമനങ്ങൾക്ക് എതിരെയുള്ള സമരത്തിന്റെ തുടക്കമാണ് ഇവിടെ ആരംഭിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ് സമരം ഉൽഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വി.രാഹുൽ, ബ്ലോക്ക് പ്രസിഡണ്ട് സുധീഷ് വെള്ളച്ചാൽ, സംസ്‌ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, പ്രിനിൽ മതുക്കോത്ത്, കാപ്പാടൻ ശശീന്ദ്രൻ, എ.വി സനിൽ, പി.പി രാഹുൽ, കെ.ഇ മുഹമ്മദ് റാഹിബ്‌, ജിജേഷ് ചൂട്ടാട് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE