എറണാകുളം; കോവിഡ് ആശങ്ക വര്‍ധിക്കുന്നു, ജില്ലയില്‍ ഇന്ന് നാല് മരണം

By Team Member, Malabar News
Malabarnews_covid death in eranakulam
Representational image
Ajwa Travels

എറണാകുളം : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എറണാകുളത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആളുകളുടെ എണ്ണത്തിലും വര്‍ധന തുടരുകയാണ്. ഇന്ന് മാത്രം ജില്ലയില്‍ നാല് പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. പ്രതിദിനം വര്‍ധിക്കുന്ന കോവിഡ് മരണങ്ങൾക്കെതിരെ ജില്ലാഭരണകൂടം പ്രതിരോധ നടപടികള്‍ ശക്‌തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ എറണാകുളം ജില്ലയില്‍ മാത്രം എട്ട് പേര്‍ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്.

ഇടക്കൊച്ചി സ്വദേശിനി ലക്ഷ്‍മി, തൃപ്പൂണിത്തുറ സ്വദേശി ബേബി, കൊച്ചി സ്വദേശി കര്‍മലി, വടക്കേക്കര സ്വദേശിനി ശ്രീമതി പ്രകാശന്‍ എന്നിവരാണ് ഇന്ന് ജില്ലയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. മരിച്ച നാല് പേരും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. ദിനംപ്രതി വര്‍ധിക്കുന്ന കോവിഡ് മരണങ്ങള്‍ ജില്ലയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ജില്ലയില്‍ വലിയ വര്‍ധനയാണ് കോവിഡ് പോസിറ്റീവ് കേസുകളില്‍ പ്രതിദിനം ഉണ്ടാകുന്നത്. ആയിരത്തില്‍ അധികം ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ സ്‌ഥിരീകരിക്കുന്ന കോവിഡ് കേസുകള്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കടുങ്ങല്ലൂര്‍, ചെല്ലാനം, വെങ്ങോല, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ്. രോഗവ്യാപനം കുറക്കാനായി വാര്‍ഡ് തലത്തില്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്താൻ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

Read also : സ്‌ത്രീ സുരക്ഷ മുന്‍നിര്‍ത്തി ഒരു വര്‍ഷത്തെ പ്രചാരണം തുടങ്ങി യുപി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE