സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

By Team Member, Malabar News
Malabarnews_covid death in kerala
Representational image
Ajwa Travels

കോഴിക്കോട് : സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. രണ്ട് പേരും കോഴിക്കോട് സ്വദേശികളാണ്. കോഴിക്കോട് ജില്ലയിലെ പരപ്പില്‍ സ്വദേശി മൂസക്കോയ(83), ആയഞ്ചേരി സ്വദേശി അബ്ദുള്ള(74) എന്നിവരാണ് മരിച്ചത്. ഇവര്‍ രണ്ടു പേരും കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇപ്പോള്‍ സംസ്ഥാനത്ത് ആകെ 12 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 466 ആയി ഉയര്‍ന്നു. ഇന്ന് 3215 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3013 ആളുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 313 ആളുകളുടെ ഉറവിടം വ്യക്തമായിട്ടില്ല. ഒപ്പം 2532 ആളുകള്‍ക്ക് ഇന്ന് രോഗമുക്തിയും ഉണ്ടായിട്ടുണ്ട്.

Read also : തോമസ് ഐസക് പൂര്‍ണ്ണ ആരോഗ്യവാന്‍; ആശുപത്രി വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE