24 മണിക്കൂറിൽ രാജ്യത്ത് 20,038 കോവിഡ് ബാധിതർ; 47 മരണം

By Team Member, Malabar News
New Covid Cases In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നു. 20,038 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ  സ്‌ഥിരീകരിച്ചത്‌. കൂടാതെ 47 പേർ കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് മരിക്കുകയും ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,25,604 ആയി ഉയർന്നു.

ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,994 പേർ കോവിഡ് മുക്‌തരായി. ഇതോടെ ആകെ രോഗബാധിതരിൽ 4,30,45,350 പേരും രാജ്യത്ത് രോഗമുക്‌തരായി. കൂടാതെ നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1,39,073 ആയും ഉയർന്നു.

98.48 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്. കൂടാതെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 4.44 ശതമാനമായും ഉയർന്നു.

Read also: കനത്ത മഴയിൽ മലപ്പുറത്ത് വീടുകൾക്ക് മുകളിൽ മരം വീണ് അപകടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE