കനത്ത മഴയിൽ മലപ്പുറത്ത് വീടുകൾക്ക് മുകളിൽ മരം വീണ് അപകടം

By Trainee Reporter, Malabar News
rain alert-kerala
Representational Image
Ajwa Travels

മലപ്പുറം: കനത്ത മഴയിൽ മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്‌ടം. വീടുകൾക്ക് മുകളിൽ മരങ്ങൾ മുറിഞ്ഞു വീണാണ് അപകടം ഉണ്ടായത്. ചങ്ങരംകുളത്ത് രണ്ട് വീടുകളുടെ മുകളിലേക്ക് 5 മരങ്ങളാണ് മുറിഞ്ഞു വീണത്. ആലംകേട് സുധീഷിന്റെ വീടും സഹോദരൻ മാണികണ്‌ഠന്റെ വീടുമാണ് തകർന്നത്. അപകടത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്.

ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം നടന്നത്. അതിനിടെ, കോഴിക്കോട് ജില്ലയിൽ നിലവിൽ ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ഇന്ന് പുലർച്ചെ മലയോര മേഖലകളിൽ ചിലയിടങ്ങളിൽ മരം വീണ് ഗതാഗതതടസം ഉണ്ടാകുകയും ചെയ്‌തു. മഴക്കെടുതികൾ തുടരുന്നതിനാൽ തന്നെ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Most Read: ടിപിയെ കൊല്ലാനുള്ള വിധിയുണ്ടായത് മുഖ്യമന്ത്രിയുടെ കോടതിയിൽ; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE