ടിപിയെ കൊല്ലാനുള്ള വിധിയുണ്ടായത് മുഖ്യമന്ത്രിയുടെ കോടതിയിൽ; വിഡി സതീശൻ

By Trainee Reporter, Malabar News
VD Satheesan
Ajwa Travels

തിരുവനന്തപുരം: കെകെ രമയ്‌ക്ക് എതിരെ എംഎം മണി നടത്തിയ പരാമർശത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരവും നിന്ദ്യവുമാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

ടിപി ചന്ദ്രശേഖരനെ കൊല്ലാനുള്ള വിധി ഉണ്ടായത് പിണറായിയുടെ പാർട്ടി കോടതിയിലാണ്. പാർട്ടി കോടതിയിൽവിധി പ്രഖ്യാപനം നടത്തിയ ജഡ്‌ജി ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കൈയിൽ ചോരക്കറയുള്ള പിണറായിക്ക് കൊന്നിട്ടും പക തീരുന്നില്ലെന്നും വിടി സതീശൻ ആരോപിച്ചു.

അനാഥരെയും വിധവകളെയും സൃഷ്‌ടിക്കുന്ന പാർട്ടിയാണ് സിപിഐഎം. കൊലയാളികളുടെ കൊലവിളി ജനം കേൾക്കുന്നുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. അതിനിടെ, കെകെ രമയ്‌ക്ക് എതിരെ എംഎം മണി നടത്തിയ പ്രസംഗത്തിന് എതിരെ സഭയിൽ പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തിയത്. എംഎം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ചോദ്യോത്തര വേളയിൽ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയില്ല. ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല’; എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം.

Most Read: ആറളം ഫാമിലെ ആനമതിൽ; വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് എംവി ജയരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE