ആറളം ഫാമിലെ ആനമതിൽ; വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് എംവി ജയരാജൻ

By News Desk, Malabar News
Elephant Wall at Aralam Farm; MV Jayarajan wants the forest department to change its stance
Ajwa Travels

കണ്ണൂര്‍: ആറളം ഫാമിലെ ആനമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. ആനമതില്‍ വേണ്ടെന്ന വിദഗ്‌ധ സമിതി റിപ്പോർട് തെറ്റെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതിയില്‍ പുനപരിശോധന ഹരജി നല്‍കണമെന്നും രാഷ്‌ട്രീയ തീരുമാനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാട്ടാന ആക്രമത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ആനമതിലാണ് പ്രായോഗിക പരിഹാരമെന്നും എംവി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ആറളത്ത് സുരക്ഷയില്ലെന്ന് ആദിവാസി പുനരധിവാസ മേഖലയിലെ ജനങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്‌ചാത്തലത്തിലായിരുന്നു എംവി ജയരാജന്റെ പ്രതികരണം. 8 വര്‍ഷത്തിനിടെ ആറളംഫാമില്‍ കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് 10 ജീവനുകളാണ്. ആദിവാസികളാണ് കൂടുതലായും കാട്ടാന ആക്രമണത്തിന് ഇരകളാകുന്നത്.

ഇന്നലെയും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ ആറളം ഫാമില്‍ മരിച്ചിരുന്നു. ഏഴാം ബ്‌ളോക്കിലെ പിഎ ദാമു (45) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച പുലര്‍ച്ചെ ഫാമില്‍ പരക്കെ കാട്ടാനയക്രമണമുണ്ടായി. ഫാമിന്റെ പാലപ്പുഴ ഗേറ്റില്‍ സുരക്ഷാ ജീവനക്കാരന്റെ ബൈക്ക് കാട്ടാന ചവിട്ടിത്തകര്‍ത്തു. ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു, ബ്‌ളോക്ക് ഏഴില്‍ കാട്ടാന കുടിലും തകര്‍ത്തു. ഇതിനിടയിലാണ് ദാമു കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. സ്ഥലത്ത് ആദിവാസി കുടുംബങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്.

Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE