2019 ടെലിവിഷന്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു; മികച്ച സീരിയലിന് യോഗ്യമായ ഒന്നും തന്നെയില്ല

By Desk Reporter, Malabar News
MADHUPAL_Malabar News
Ajwa Travels

തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് സാംസ്‌ക്കാരിക മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചു. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. സംവിധായകനും നടനുമായ മധുപാലായിരുന്നു കഥാ വിഭാഗം ജൂറി ചെയര്‍മാന്‍, ഓ.കെ. ജോണി, എ. സഹദേവന്‍ എന്നിവര്‍ നയിക്കുന്ന ജൂറിയാണ് കഥേതര, രചനാ വിഭാഗങ്ങളില്‍ വിജയികളെ കണ്ടെത്തിയത്.

ഈ വര്‍ഷം കഥാവിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹമായ ടെലി സീരിയലുകളോ രചനാ വിഭാഗത്തില്‍ ലേഖനങ്ങളോ ഇല്ലെന്ന് ജൂറി വിലയിരുത്തി.’മികച്ച ടെലിസീരിയല്‍ ആയി തെരഞ്ഞെടുക്കുവാന്‍ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാല്‍ പുരസ്‌കാരം നല്കേണ്ടതില്ല’ എന്നായിരുന്നു ജൂറിയുടെ തീരുമാനം.വാര്‍ത്തേതര പരിപാടിയുടെ അവതാരകനായി പാമ്പുകളുടെ ഉറ്റതോഴനായ വാവാ സുരേഷ് ( സ്നേക്ക് മാസ്റ്റര്‍) തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു വിജയികളുടെ വിവരങ്ങള്‍:

രചനാ വിഭാഗം
1. മികച്ച ഗ്രന്ഥം: പ്രൈം ടൈം:ടെലിവിഷൻ കാഴ്ചകൾ, രചയിതാവ്: ഡോ.രാജൻ പെരുന്ന, (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

2. മികച്ച ലേഖനം: ടെലിവിഷനെക്കുറിച്ചുള്ള 2019 ലെ മികച്ച ലേഖനത്തിന് പുരസ്കാരം നല്കുന്നതിന് നിലവാരമുള്ള രചനകൾ ലഭിക്കാത്തതിനാൽ തിരഞ്ഞെടുക്കാൻ സാധിച്ചിട്ടില്ല.

കഥാവിഭാഗം
1. മികച്ച ടെലി സീരിയൽ: മികച്ച ടെലിസീരിയൽ ആയി തെരഞ്ഞെടുക്കുവാൻ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാൽ പുരസ്ക്കാരം നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു.

2. മികച്ച രണ്ടാമത്തെ ടെലി സീരിയൽ: ഒന്നാമത്തെ സീരിയൽ ഇല്ലാത്തതുകൊണ്ടു തന്നെ രണ്ടാമത്തെ മികച്ച സീരിയൽ പുരസ്ക്കാരത്തിന് യോഗ്യമായതില്ല.

3. മികച്ച ടെലി ഫിലിം (20 മിനിട്ടിൽ കുറവ്) : സാവന്നയിലെ മഴപ്പച്ചകൾ (കൈറ്റ് വിക്ടേഴ്സ്) സംവിധാനം: നൗഷാദ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിർമ്മാണം: ഹർഷവർധൻ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
തിരക്കഥ: നൗഷാദ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

4. മികച്ച ടെലി ഫിലിം (20 മിനിട്ടില് കൂടിയത്): സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി) സംവിധാനം: സുജിത് സഹദേവ്  (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം: അഭിലാഷ് കുഞ്ഞുകൃഷ്ണൻ (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) തിരക്കഥ: ഷിബുകുമാരൻ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

5. മികച്ച കഥാകൃത്ത് (ടെലിഫിലിം): സുജിത് സഹദേവ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി)

6. മികച്ച ടി.വി.ഷോ (എന്റര്ടെയിന്മെന്റ്) : ബിഗ് സല്യൂട്ട്, നിർമ്മാണം: മഴവിൽ മനോരമ (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

7. മികച്ച കോമഡി പ്രോഗ്രാം: മറിമായം, സംവിധാനം: മിഥുൻ സി. (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം: മഴവിൽ മനോരമ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

8. മികച്ച ഹാസ്യാഭിനേതാവ്: നസീർ സംക്രാന്തി (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: A) തട്ടീം മുട്ടീം (മഴവിൽ മനോരമ) B) കോമഡി മാസ്റ്റേഴ്സ് (അമൃതാ ടി.വി)

9. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ): ശങ്കർ ലാൽ, (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: മഹാഗുരു (ടെലിസീരിയൽ) (കൗമുദി ടി.വി)

10. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ): രോഹിണി.എ.പിള്ള (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: മഹാഗുരു (ടെലിസീരിയൽ) (കൗമുദി ടി.വി)

11. കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം:
കുട്ടികൾക്കുവേണ്ടിയാണെന്ന ബോധത്തോടെ ചെയ്ത ഒരു ചിത്രവും ജൂറിയുടെ മുന്നിൽ എത്തിപ്പെട്ടില്ല.

Realted News: തിരക്കഥയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി റഫീഖ് അഹമ്മദ്

12. മികച്ച സംവിധായകൻ (ടെലിസീരിയൽ/ടെലിഫിലിം): സുജിത്ത് സഹദേവ്
(20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി)

13. മികച്ച നടൻ (ടെലിസീരിയൽ/ടെലിഫിലിം): മധു വിഭാകർ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: കുഞ്ഞിരാമൻ (അമ്മ വിഷൻ)

14. മികച്ച രണ്ടാമത്തെ നടൻ  (ടെലിസീരിയൽ/ടെലിഫിലിം): മുരളിധരക്കുറുപ്പ്
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: തോന്ന്യാക്ഷരങ്ങൾ (ടെലിസീരിയൽ) (അമൃതാ ടെലിവിഷൻ)

15. മികച്ച നടി  (ടെലിസീരിയൽ/ടെലിഫിലിം): കവിത നായർ നന്ദൻ
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: തോന്ന്യാക്ഷരങ്ങൾ (ടെലിസീരിയൽ ) (അമൃതാ ടി.വി.)

16. മികച്ച രണ്ടാമത്തെ നടി (ടെലിസീരിയൽ /ടെലിഫിലിം): മായാ സുരേഷ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: തോന്ന്യാക്ഷരങ്ങൾ (അമൃതാ ടി.വി.)

17. മികച്ച ബാലതാരം (ടെലിസീരിയൽ/ടെലിഫിലിം): ലെസ്വിൻ ഉല്ലാസ്, (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: മഹാഗുരു (കൗമുദി ടി.വി.)

18. മികച്ച ഛായാഗ്രാഹകൻ (ടെലിസീരിയൽ /ടെലിഫിലിം): ലാവെൽ.എസ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: മഹാഗുരു (കൗമുദി ടി.വി.)

19. മികച്ച ചിത്രസംയോജകൻ (ടെലിസീരിയൽ/ടെലിഫിലിം): സുജിത്ത് സഹദേവ്
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: സൈഡ് എഫക്റ്റ് (സെൻസേർഡ് പരിപാടി)

20. മികച്ച സംഗീത സംവിധായകൻ (ടെലിസീരിയൽ /ടെലിഫിലിം): പ്രകാശ് അലക്സ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: സൈഡ് എഫക്റ്റ് (സെൻസേർഡ് പരിപാടി)

21. മികച്ച ശബ്ദലേഖകൻ (ടെലിസീരിയൽ): തോമസ് കുര്യന് (15,000 /- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) പരിപാടി: സൈഡ് എഫക്റ്റ് (സെൻസേർഡ് പരിപാടി)

22. മികച്ച കലാസംവിധായകൻ (ടെലിസീരിയൽ /ടെലിഫിലിം: ഷിബുകുമാർ
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: മഹാഗുരു (കൗമുദി ചാനൽ)

Also Read: അധിക്ഷേപങ്ങള്‍ക്ക് മറുപടിയായി ‘കളം’

പ്രത്യേക ജൂറി പരാമർശങ്ങൾ

1. അഭിനയം: ഐശ്വര്യ അനിൽ കുമാർ (പ്രശസ്തി പത്രവും ശില്പവും)

2. ഹാസ്യനടി: രശ്മി അനില് (പ്രശസ്തി പത്രവും ശില്പവും) പരിപാടി: കോമഡി മാസ്റ്റേഴ്സ് (അമൃത ടി.വി.)

3. ബാലതാരം: ബേബി ശിവാനി (പ്രശസ്തി പത്രവും ശില്പവും) ഉപ്പും മുളകും (ഫ്ലവേഴ്‌സ്)

കഥേതര വിഭാഗം

1. മികച്ച ഡോക്യുമെന്ററി (ജനറൽ): In Thunder Lightning and Rain (കേരളാ വിഷൻ)
സംവിധാനം: ഡോ.രാജേഷ് ജയിംസ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിർമ്മാണം: 1. ഡോ. എസ്. പ്രീയ, 2. കെ.സി.എബ്രഹാം (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

2. മികച്ച ഡോക്യുമെന്ററി: 1. ഒരു തുരുത്തിന്റെ ആത്മകഥ (സയൻസ് & എൻവിയോൺമെന്റ്-ഏഷ്യാനെറ്റ് ന്യൂസ്) 2. ചെറുധാന്യങ്ങളുടെ ഗ്രാമം (കൈരളി ന്യൂസ്) സംവിധാനം: 1. നിശാന്ത്.എം.വി., 2. ജി.എസ്. ഉണ്ണികൃഷ്ണൻ നായർ
(5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) നിർമ്മാണം: 1. ഏഷ്യനെറ്റ് ന്യൂസ്, 2. ഫാം ഇൻഫമേഷൻ ബ്യൂറോ (7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

3. മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി): 1. വേനലിൽ പെയ്ത ചാറ്റുമഴ

2. ജീവനുള്ള സ്വപ്നങ്ങൾ (സെൻസേർഡ് പ്രോഗ്രാമുകള്) സംവിധാനം: 1. ആർ.എസ്. പ്രദീപ്, 2. ഋത്വിക് ബൈജു ചന്ദ്രൻ (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
നിർമ്മാണം: 1. കെ.ദിലീപ് കുമാർ, 2. ഋത്വിക് ബൈജു ചന്ദ്രൻ (7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

4. മികച്ച ഡോക്യുമെന്ററി (വിമൻ & ചിൽഡ്രൻ) : അട്ടപ്പാടിയിലെ അമ്മമാർ (മീഡിയാ വൺ) സംവിധാനം: സോഫിയാ ബിന്ദ്, (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം: മീഡിയാ വൺ ടി.വി. (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

5. മികച്ച എഡ്യുക്കേഷണൽ പ്രോഗ്രാം: പഞ്ഞിമുട്ടായി (ഞങ്ങളിങ്ങാനാണ് ഭായ്)
സംവിധാനം: ഷിലെറ്റ് സിജോ, (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിർമ്മാണം: ഏഷ്യനെറ്റ് ന്യൂസ്, (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

6. മികച്ച ആങ്കർ (എഡ്യുക്കേഷണൽ പ്രോഗ്രാം): 1. വി.എസ്. രാജേഷ്, 2. ബിജു മുത്തത്തി, (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) പരിപാടികൾ: 1. Straight Line (കൗമുദി ടി.വി), 2. നിഴൽ ജീവിതം (കൈരളി ന്യൂസ്)

7. മികച്ച സംവിധായകൻ (ഡോക്യുമെന്ററി): സജീദ് നടുത്തൊടി (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: അന്ധതയെക്കുറിച്ചുള്ള ഡയറിക്കുറിപ്പുകൾ (സ്വയംപ്രഭ ഡി.റ്റി.എച്ച്. ചാനൽ)

8. മികച്ച ന്യൂസ് ക്യാമറാമാൻ: ജിബിൻ ജോസ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: In Thunder Lightning and Rain (കേരളവിഷൻ സാറ്റലൈറ്റ് ചാനൽ)

9. മികച്ച വാർത്താവതാരക: 1. ആര്യ.പി-മാതൃഭൂമി ന്യൂസ്,  2. അനുജ-24 ന്യൂസ്,
(7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) പരിപാടി:വിവിധ വാർത്താ ബുള്ളറ്റിനുകൾ

10. മികച്ച കോമ്പിയറർ/ആങ്കർ (വാർത്തേതര പരിപാടി): സുരേഷ്. ബി (വാവ സുരേഷ്) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: സ്നേക്ക് മാസ്റ്റർ-കൗമുദി ടി.വി

11. മികച്ച കമന്റേറ്റർ (Out of Vision): സജീ ദേവി.എസ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പും) പരിപാടി: ഞാൻ ഗൗരി-ദൂരദർശൻ മലയാളം

12. മികച്ച ആങ്കർ/ഇന്റർവ്യൂ വർ (കറന്റ് അഫയേഴ്സ്): 1. ഡോ. കെ. അരുൺ കുമാർ  2. കെ.ആര്. ഗോപീകൃഷ്ണൻ, (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
പരിപാടി:  1. ജനകീയ കോടതി (24 ന്യൂസ്) 2. 360 (24 ന്യൂസ്)

13. മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് :  കെ.പി. റഷീദ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: കരിമണൽ റിപ്പബ്ലിക് (ആലപ്പാടിന്റെ സമരവും ജീവിതവും-ഏഷ്യാനെറ്റ് ന്യൂസ്)

14. മികച്ച ടി.വി.ഷോ (കറന്റ് അഫയേഴ്സ്): 1. ഞാനാണ് സ്ത്രീ (അമൃത ടി.വി)
2. പറയാതെ വയ്യ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) നിർമ്മാണം: 1. കോഡക്സ് മീഡിയ, 2. മനോരമ ന്യൂസ്

15. മികച്ച കുട്ടികളുടെ പരിപാടി: അനന്തപുരിയുടെ തിരുശേഷിപ്പുകൾ
സംവിധാനം: ബീനാ കലാം (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിർമ്മാണം: കൈറ്റ് വിക്ടേഴ്സ്, (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

Related News: ‘അവള്‍ക്കൊപ്പ’മെന്ന് രമ്യ നമ്പീശന്‍

പ്രത്യേക ജൂറി പരാമർശം

1. ഡോക്യുമെന്ററി (ബയോഗ്രഫി) പരിപാടി: ഇനിയും വായിച്ചു തീരാതെ (കേരളാ വിഷൻ) സംവിധായകൻ: ദീപു തമ്പാൻ (ശില്പവും പ്രശസ്തി പത്രവും)നിർമ്മാതാവ്:    മഞ്ജുഷ സുധാദേവി (ശില്പവും പ്രശസ്തി പത്രവും)

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE