അധിക്ഷേപങ്ങള്‍ക്ക് മറുപടിയായി ‘കളം’

By Trainee Reporter, Malabar News
kalam_short film_Malabar News
ചിത്രത്തില്‍ നിന്ന് ( സ്‌ക്രീന്‍ഷോട്ട്: കടപ്പാട് യൂട്യൂബ് )
Ajwa Travels

‘കോളനി’ എന്ന വിളി അടുത്ത കാലത്ത് സമൂഹ മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. കോളനികളില്‍ താമസിക്കുന്നവരെ വംശീയമായി അധിക്ഷേപിക്കുന്ന ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ ‘കോളനി’ അധിക്ഷേപങ്ങള്‍ക്ക് എതിരെ ശബ്‌ദമുയർത്തി ശ്രദ്ധേയമാവുകയാണ് കളം എന്ന ഹ്രസ്വചിത്രം.

നടന്‍ ആസിഫ് അലി ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പുറത്തിറക്കിയത്. ”കളം, ഒരു കഥയല്ല, ഒരു കല്‍പനയല്ല,കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടവന്റെ, നിശബ്‌ദതയില്‍ നിന്നും വന്ന അലര്‍ച്ചയാണ്” എന്ന കുറിപ്പോടെയാണ് ആസിഫ് അലി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘കളം’
ഒരു കഥയല്ല…… !!
ഒരു കല്പനയല്ല… !!
കാലങ്ങളായി അടിച്ചമർത്തപ്പെട്ടവന്റെ, നിശ്ശബ്‌ദതയിൽ നിന്നും വന്ന…

Posted by Asif Ali on Friday, September 18, 2020

വിഷ്‌ണു പ്രസാദ് ആണ് ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. പ്രണവ് യേശുദാസ്, ജെറിന്‍ ജോയ്, ഷിബുക്കുട്ടന്‍, ശ്രീകുമാര്‍, സവിത് സുധന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ജിബു ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ജിബു ജേക്കബ് എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Also read: കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 12 ന് ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE