ഭാരതപ്പുഴ ഉള്‍പ്പടെ കേരളത്തിലെ ഇരുപത്തിയൊന്ന് നദികള്‍ മലിനമെന്ന് കേന്ദ്രം

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: കേരളത്തിലെ ഇരുപത്തിയൊന്ന് നദികള്‍ മലിനമെന്ന് കേന്ദ്ര ജല ശക്തി വകുപ്പ് സഹമന്ത്രി രത്തന്‍ ലാല്‍ കട്ടാരിയ. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) റിപ്പോര്‍ട്ട് അനുസരിച്ചാണ്‌ കേരളത്തിലെ നദികള്‍ മലിനമെന്ന് മന്ത്രി വ്യക്തമാക്കിയത്.

മലിനമായ നദികളെ ബയോകെമിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡ് അടിസ്ഥാനമാക്കിയാണ് കണ്ടെത്തിയത്. സംസ്‌കരിക്കാത്തതും ഭാഗികമായി സംസ്‌കരിച്ചതുമായ സാധനങ്ങള്‍ പുഴയില്‍ ഒഴുക്കുന്നതും മലിനജലം നദികളിലേക്ക് ഒഴുക്കി വിടുന്നതും നദികളുടെ മലിനീകരണത്തിന് പ്രധാന കാരണമായി. കൂടാതെ വ്യാവസായിക മാലിന്യവും വലിയ തോതില്‍ കേരളത്തിലെ നദികളെ മലിനമാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

കല്ലായി, ഭവാനി, പമ്പ, ഭാരതപ്പുഴ, മണിമല തുടങ്ങിയ പ്രധാനപ്പെട്ട നദികളും മലിന നദികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതായും മന്ത്രി അറിയിച്ചു.

Read Also: ഇ-മൊബിലിറ്റി പദ്ധതി; പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE