ഇ-മൊബിലിറ്റി പദ്ധതി; പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് പുറത്ത്

By Staff Reporter, Malabar News
MalabarNews-Emobility
Image Courtesy : Asianet Newsable
Ajwa Travels

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്ന് വിവാദ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സമയ പരിധിക്കുള്ളില്‍ സമര്‍പ്പിക്കേണ്ട പ്രൊജക്റ്റ് പ്ലാന്‍ ഇതുവരെ നല്‍കാത്തതാണ് നടപടിക്ക് കാരണമായതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കണ്‍സള്‍ട്ടന്‍സിക്ക് കരാര്‍ നല്‍കിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

2020 മാര്‍ച്ചിലായിരുന്നു പ്രൊജക്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സമയപരിധി, എന്നാല്‍ ഇതുവരെയും ഈ ധാരണ പാലിക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ആഗസ്റ്റ് 30-ന് ചേര്‍ന്ന യോഗത്തിലാണ് പി.ഡബ്ലിയു.സിയെ പദ്ധതിയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനം എടുത്തത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ സത്യമാണ് എന്നതിന്റെ ഉദാഹരണമാണ് സര്‍ക്കാര്‍ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മറ്റു വഴികള്‍ അടഞ്ഞതോടെ ഇവരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുകയായിരുന്നു.

ഇ-മൊബിലിറ്റി വിവാദത്തിന് പുറമേ സ്‌പേസ് പാര്‍ക്കിലെ സ്വപ്‌ന സുരേഷിന്റെ നിയമനവും കമ്പനിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതിനൊപ്പം ടെണ്ടര്‍ നടപടികള്‍ കൂടാതെ കമ്പനിയെ നിയമിച്ചതും പ്രതിപക്ഷം ചോദ്യം ചെയ്‌തിരുന്നു.

Read Also: 13.44 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE