കാസ്‌പ് 13.44 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കി; ആരോഗ്യമന്ത്രി

By Staff Reporter, Malabar News
kerala image_malabar news
K. K. Shailaja
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (KASP) ആരോഗ്യ പരിരക്ഷാ രംഗത്ത് വലിയ തോതില്‍ മാറ്റം ഉണ്ടാക്കാന്‍ സാധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന പതിനായിരക്കണക്കിന് പേര്‍ക്കാണ് പദ്ധതി തുണയായത്. കുറഞ്ഞ കാലം കൊണ്ട് സാധാരണക്കാരായ 13,43,746 കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ ചികിത്സ നല്‍കാനായി. 2019-20 വര്‍ഷത്തിലായി 9,61,389 പേര്‍ക്കും 2020-21 വര്‍ഷത്തിലായി 3,82,357 പേര്‍ക്കുമാണ് പദ്ധതിയിലൂടെ ചികിത്സ ലഭിച്ചത്. ഈ കാലയളവില്‍ 800 കോടിയോളം രൂപയുടെ ചികിത്സയാണ് നല്‍കിയത്.

സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പെട്ടെന്നുണ്ടാകുന്ന ഭാരിച്ച ചികില്‍സാ ചെലവുകളെ അതിജീവിക്കുന്നതിനായി ആയുഷ്മാന്‍ ഭാരതിന്റെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി.

കോവിഡ് കാലത്ത് കേരള ജനതക്ക് കൂടുതല്‍ കരുത്ത് പകരാനും പദ്ധതി സഹായകമായി. കോവിഡ് ചികിത്സ സംസ്ഥാനത്ത് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയ 1,400 ഓളം കോവിഡ് ബാധിത രോഗികള്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കാനും കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

കാസ്പിന്റെ ആദ്യ വര്‍ഷം റിലയന്‍സായിരുന്നു ഇന്‍ഷുറന്‍സ് പ്രൊവൈഡര്‍. എന്നാല്‍ ഇപ്പോള്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

അനുദിനം വര്‍ധിച്ചു വരുന്ന ചികിത്സ ചെലവ് പരിഹിക്കാനുള്ള ഒരു നിര്‍ണായക ചുവടുവെപ്പാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ രൂപീകരണം. പൊതുജനാരോഗ്യ സംവിധാനങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതോടൊപ്പം ഇത് സാധാരണക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്നു. വ്യത്യസ്ത വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തി വന്ന വിവിധ ആരോഗ്യ പരിരക്ഷ പദ്ധതികള്‍ ഒരു കുടക്കീഴില്‍ ഏകോപിപ്പിച്ച് കാര്യക്ഷമമായി നടപ്പാക്കുകയാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ പ്രധാന ദൗത്യം.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ 221 സ്വകാര്യ ആശുപത്രികളും 190 സര്‍ക്കാര്‍ ആശുപത്രികളും ആണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2020 ജൂണ്‍ ഒന്നിന് പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പ്രവര്‍ത്തനം ആരംഭിച്ചതോടെ കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ അംഗങ്ങളായി. 2020 ജൂണ്‍ ഒന്നിന് ശേഷം 281 സ്വകാര്യ ആശുപത്രികളിലാണ് പദ്ധതിയുടെ ഭാഗമായി സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നത്.

National news: ഡെല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE