കോവിഡ്; സൗദിയിൽ 212 പുതിയ കേസുകൾ,160 പേർക്ക് രോഗമുക്‌തി

By Trainee Reporter, Malabar News
saudi- Covid cases
Representational Image
Ajwa Travels

റിയാദ്: സൗദിയിൽ 212 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 160 പേർ രോഗമുക്‌തി നേടി. സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 4 പേർ മരിച്ചു. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 3,65,775 ആയി. 3,57,337 പേർ രോഗമുക്‌തി നേടി. ആകെ മരിച്ചവരുടെ എണ്ണം 6,342 ആയി.

2,096 സജീവ കോവിഡ് കേസുകളാണ് നിലവിൽ സൗദിയിലുള്ളത്. ഇതിൽ 326 പേർ മാത്രമാണ് ഗുരുതരാവസ്‌ഥയിൽ കഴിയുന്നത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ശേഷിക്കുന്നവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്.

റിയാദ് (83), കിഴക്കൻ പ്രവിശ്യ (39), മക്ക (35),മദീന (21), വടക്കൻ അതിർത്തി മേഖല (9), ഖസീം (8), നജ്‌റാൻ (6), ഹാഇൽ (3), അൽബാഹ (3), അസീർ (2), തബൂക്ക് (1), ജീസാൻ (1), അൽജൗഫ് (1) എന്നിങ്ങനെയാണ് രാജ്യത്തെ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം.

Read also: ജമ്മു കശ്‌മീരില്‍ പാകിസ്‌ഥാന്‍ ആക്രമണം; ഒരു ജവാന് വീരമൃത്യു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE