24 മണിക്കൂറിൽ യുഎഇയിൽ 2,180 കോവിഡ് ബാധിതർ; 2,321 രോഗമുക്‌തർ

By Team Member, Malabar News
uae covid
Representational image
Ajwa Travels

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 2,180 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,65,939 ആയി ഉയർന്നു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിൽ 3 മരണങ്ങൾ കൂടി റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,502 ആയി ഉയർന്നു.

അതേസമയം തന്നെ രാജ്യത്ത് കഴിഞ്ഞ ദിവസം 2,321 ആളുകൾ കൂടി കോവിഡ് മുക്‌തരായി. കഴിഞ്ഞ ദിവസത്തെ കണക്കുകൾ കൂടിയായപ്പോൾ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളിൽ 4,50,111 പേരും ഇതുവരെ കോവിഡ് മുക്‌തരായിട്ടുണ്ട്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 14,326 ആണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 2,44,357 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ ആകെ കോവിഡ് പരിശോധനകൾ 3.8 കോടി കടന്നതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

Read also : കോവിഡ് വ്യാപനം; കുവൈറ്റിൽ ഭാഗിക കർഫ്യൂ ഏപ്രിൽ 22 വരെ നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE