‘പുഷ്‌പ’; 24 മണിക്കൂറിനിടെ 25 മില്യൺ കാഴ്‌ചക്കാർ; റെക്കോർഡിട്ട് അല്ലുവിന്റെ ക്യാരക്‌ടർ ടീസർ

By Staff Reporter, Malabar News
pushpa movie
Ajwa Travels

അല്ലു അർജുൻ നായകനായെത്തുന്ന ‘പുഷ്‌പ’യുടെ ക്യാരക്‌ടർ ടീസറിന് വമ്പൻ വരവേൽപ്പ്. 24 മണിക്കൂറിനുള്ളിൽ 25 ദശലക്ഷത്തിലധികം ആളുകളാണ് ടീസർ കണ്ടത്. ഇതോടെ ടോളിവുഡിൽ 24 മണിക്കൂറിനിടെ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോയായി ‘പുഷ്‌പ’യുടെ ക്യാരക്‌ടർ ടീസർ മാറി.

മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും പ്രധാനവേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ‘ആര്യ’, ‘ആര്യ 2‘ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്ലുവും സുകുമാറും കൈകോർക്കുന്ന ചിത്രം ഓഗസ്‌റ്റ് 13നാണ് പ്രേക്ഷകർക്ക് അരികിലെത്തുക.

തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ രശ്‌മിക മന്ദാന, ധനഞ്‌ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരും അണിനിരക്കുന്നു.

ഓസ്‌കാർ പുരസ്‌കാര ജേതാവും മലയാളിയുമായ റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്‌ദമിശ്രണം നിർവഹിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ഈണം പകരുന്ന ചിത്രത്തിനായി ക്യാമറ കൈകാര്യമ ചെയ്യുന്നത് മിറോസ്ള കുബ ബ്രോസെക് ആണ്. ആക്ഷന് ഏറെ പ്രാധാന്യമുള്ള പുഷ്‌പയുടെ സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ പീറ്റർ ഹെയ്നും രാം ലക്ഷ്‌മണുമാണ്. കാർത്തിക ശ്രീനിവാസാണ് ചിത്രത്തിന്റെ എഡിറ്റർ.

Read Also: അറബ് ലോകത്ത് നിന്ന് ആദ്യ വനിതാ ബഹിരാകാശ യാത്രിക; പ്രഖ്യാപനവുമായി യുഎഇ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE